Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ഉപകേന്ദ്രമായി പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഐ.സി.എസ്.ആറിന് കീഴിൽ നടത്തുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ടാലൻറ് ഡവലപ്മെൻറ് കോഴ്സ്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്, ബിരുദ/ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കുമായുള്ള സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (വീക്കന്റ്) കോഴ്സ് എന്നിവയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. www.kscsa.org എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 6.  

കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആന്റ് റിസർച്ച്,കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിൻ- 679573 എന്ന വിലാസത്തിൽ ബന്ധപ്പെടുക. ഫോൺ : 0494 2665489, 8281098868, 8089858680, 9846715386,9645988778.

date