Post Category
കൂടിക്കാഴ്ച മേയ് 25ന്
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ എൻ.ഐ.എസ്. യോഗ്യതയുള്ള സ്‌പോർട്സ് കോച്ചുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മേയ് 28ന് പകരം മേയ് 25ന് 3 മണിക്ക് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471 2314238.
പി.എൻ.എക്‌സ്. 1588/2026
date
- Log in to post comments