Post Category
പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം
2026 മാർച്ച് എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (എച്ച്.ഐ), ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) എന്നീ പരീക്ഷാ ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ട്ണി എന്നിവയ്ക്ക് ഓൺലൈനായി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന തീയതി മേയ് 22 വൈകിട്ട് 4 വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാധ്യാപകർക്ക് 22 വരെ സമർപ്പിക്കാം. പ്രഥമാധ്യാപകർ 23 വൈകിട്ട് 5 നകം ഓൺലൈനായി വെരിഫിക്കേഷൻ നടത്തണം. വിശദവിവരങ്ങൾക്ക്: www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.
പി.എൻ.എക്‌സ്. 1594/2026
date
- Log in to post comments