വാക് ഇൻ ഇന്റർവ്യു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഹോം മാനേജർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) എന്നീ തസ്തികയിലേയ്ക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മേയ് 30 രാവിലെ 11 ന് കാസർഗോഡ് കളക്ട്രേറ്റ് ജില്ലാ പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
എം.എസ്.ഡബ്ല്യൂ, എം.എ സോഷ്യോളജി, എം.എ സൈക്കോളജി, എം.എസ്.സി സൈക്കോളജി എന്നിവയിലൊന്നാണ് ഹോം മാനേജറുടെ യോഗ്യത. എം.എസ്.സി/ എം.എ സൈക്കോളജിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് സൈക്കോളജിസ്റ്റ് യോഗ്യത. പ്രായപരിധി 30-40 വയസ്.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, 0471-2348666, keralasamakhya@gmail.com, www.keralasamakhya.org.
പി.എൻ.എക്സ്. 1597/2026
- Log in to post comments