Post Category
*ഫാര്‍മസിസ്റ്റ് നിയമനം*
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് II) തസ്തികയിലെ താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്എസ്എല്‍സിയും എന്‍സിപി/ സിസിപി യോഗ്യതയുമുള്ള 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷന് സര്‍ട്ടിഫക്കറ്റ്, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മെയ് 22ന് രാവിലെ 10.30ന് കല്പറ്റ സിവില്‍ സ്റ്റേഷന് എ ബ്ലോക്കിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) എത്തണം. ഫോണ്‍- 04936205949
date
- Log in to post comments