Skip to main content

ലീ​ഗൽ കൗൺസിലർ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പൂജപ്പുരയിലുള്ള മഹിളാ മന്ദിരത്തിലെ സർവ്വീസ് പ്രൊവൈഡിം​ഗ് സെന്ററിലേക്ക് ലീ​ഗൽ കൗൺസിലറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒരു ഒഴിവാണ് നിലവിൽ ഉള്ളത്. യോ​ഗ്യത: നിയമ ബിരുദം. സ്ത്രീ സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട കേസുകൾ നടത്തി മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി: 25 മുതൽ 50 വയസ്സ് വരെ

യോ​ഗ്യതയുള്ള വനിതാ അഭിഭാഷകർ ആവശ്യമായ രേഖകൾ സഹിതം ജൂൺ 19ന് ഉച്ചയ്ക്ക് 2.30ന് മഹിളാമന്ദിരത്തിൽ അഭിമുഖത്തിന് എത്തണം.  ഉദ്യോ​ഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഹാജരാക്കണം. ഫോൺ: 0471-2340126

date