Post Category
ഖരമാലിന്യ സംസ്കരണ നിയമം: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു
ഖരമാലിന്യ സംസ്കരണ നിയമം 2026ന്റെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്ക്കും സെക്രട്ടറിമാര്‍ക്കുമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മിനി മീറ്റിങ് ഹാളില്‍ നടന്ന ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് മുഖ്യപ്രഭാഷണം നടത്തി. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ബിജു താന്നിക്കാംകുഴിയില്, ശുചിത്വ മിഷന് ജില്ലാ കോഓഡിനേറ്റര്‍ ഇ ടി രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments