ജില്ലാതല അറിയിപ്പുകള്
ഒഴിവുകള്‍
കണ്ണൂര്‍ ഐ.ടി.ഡി.പി ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് പ്രീ-മെട്രിക് ഹോസ്റ്റലുകളിലേക്കും മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേക്കും 2026-27 വര്‍ഷം ഒഴിവുള്ള കുക്ക്, വാച്ച്മാന്/വാച്ച് വുമണ്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എട്ടാം ക്ലാസ്സ് യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്
സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് വാച്ച്മാന്/വാച്ച് വുമണ്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത അഭികാമ്യം. പ്രായപരിധി 18 മുതല്‍ 45 വരെ. 2027 മാര്‍ച്ച് 31 വരെയോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പി.എസ്.സി മുഖേന നിയമനം നടത്തുന്നത് വരെയോ മാത്രമാണ് നിയമനം. യോഗ്യതയും താല്‍പ്പര്യവുമുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം മെയ് 19ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ജില്ലാ കലക്ടറ്റേറ്റ് ഓഡിറ്റോറിയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700357.
ഓണ്‍ലൈന്‍ ക്വിസ് മത്സരം
വികസിത് ഭാരത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാമിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജൂണില്‍ ലേ-ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത അതിര്‍ത്തി ഗ്രാമങ്ങളില്‍ നടക്കാനിരിക്കുന്ന, ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിക്സിത് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര് https://mybharat.gov.in/ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 2026 മെയ് ഒന്ന് കണക്കാക്കി 21 മുതല്‍ 29 വയസുവരെയുള്ളവരെ മാത്രം തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പരിഗണിക്കും. https://mybharat.gov.in/pages/vvvp_2026?s=08 വഴി ക്വിസില്‍ പങ്കെടുക്കാം.
സൗജന്യ വീല്‍ചെയര്‍, സൈഡ് വീലുള്ള സ്കൂട്ടര്‍ വിതരണം
കെ. സുധാകരന് എം.പിയുടെ 2025-26 വര്‍ഷത്തെ പ്രാദേശിക വികസനനിധിയില്‍ നിന്നും ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, കണ്ണൂര്‍ കോര്‍പ്പറേഷന്റെ വാര്‍ഡ് 35 എന്നിവിടങ്ങളില്‍ സൈഡ് വീലുള്ള സ്കൂട്ടറുകളും കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ എട്ട്, പത്ത്, 11 വാര്‍ഡുകള്‍, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 13,19 വാര്‍ഡുകള്‍, ആറളം ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡ്, കൂടാളി ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡ്, കണ്ണൂര്‍ കോര്‍പ്പറേഷനിലെ 49-ാം വാര്‍ഡ്, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ്, കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ്, പിണറായി ഗ്രാമപഞ്ചായത്തിലെ 10, 13 വാര്‍ഡുകള്‍,
കടമ്പൂര് ഗ്രാമപഞ്ചായത്തിലെ ആറാംവാര്‍ഡ്, പരിയാരം ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡ്, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡ്, അഴീക്കോട് ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡ് എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് വീല്‍ചെയറും വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം
ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ പ്രസ്തുത ഉപകരണം
ലഭിച്ചിട്ടില്ലെന്ന ശിശു വികസന പദ്ധതി ഓഫീസറില്‍ നിന്നുള്ള സാക്ഷ്യപത്രവും കണ്ണൂര്‍ ജില്ലാ
സാമൂഹ്യനീതി ഓഫീസില്‍ മെയ് 27ന് വൈകീട്ട് അഞ്ചുമണിക്കകം ലഭിക്കണം. ഫോണ്‍: 8281999015.
ഷാഫി പറമ്പില്‍ എംപിയുടെ 2025-26 വര്‍ഷത്തെ പ്രാദേശിക വികസനനിധിയില്‍ നിന്നും തലശ്ശേരി മുന്‍സിപ്പാലിറ്റിയിലെ നാലാം വാര്‍ഡില്‍ ഇലക്ട്രോണിക് വീല്‍ചെയറും 39-ാം വാര്‍ഡില്‍ സൈഡ് വീലോടുകൂടിയ സ്കൂട്ടറുകളും വിതരണം ചെയ്യുന്നു. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ സൈഡ് വീലുള്ള സ്കൂട്ടര്‍ ലഭിച്ചിട്ടില്ലെന്ന ശിശുവികസന പദ്ധതി ഓഫീസറില്‍ നിന്നുള്ള സാക്ഷ്യപത്രവും കണ്ണൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ മെയ് 25ന് വൈകീട്ട് അഞ്ചുമണിക്കകം ലഭിക്കണം. ഫോണ്‍: 8281999015.
- Log in to post comments