Skip to main content

അതിഥി അധ്യാപക നിയമനം

 

കുണ്ടറ ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കൊമേഴ്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളിൽ അതിഥി അധ്യാപകരുടെയും കമ്പ്യൂട്ടർ പ്രോഗ്രാമറുടെയും താൽക്കാലിക ഒഴിവുകളിൽ മെയ് 29 ന് അഭിമുഖം നടത്തും. കൊമേഴ്സ് വിഭാഗത്തിന് രാവിലെ 10 മണിക്കും മറ്റ് തസ്തികകൾക്ക് രാവിലെ 11 മണിക്കുമാണ് അഭിമുഖം. അധ്യാപക തസ്തികകളിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത. കമ്പ്യൂട്ടർ പ്രോഗ്രാമർക്ക് ഒന്നാം ക്ലാസ് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ഒന്നാം ക്ലാസ് പി.ജി.ഡി.സി.എ. സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി എത്തണം. ഫോണ്‍: 0474 2580866, 8547005066.  

 

 

date