Skip to main content

അദാലത്ത്

സുപ്രീം കോടതിയുടെ പരിഗണനയിലുളള കേസുകള്‍ ഉഭയ സമ്മതപ്രകാരമുളള പരിഹാരമാര്‍ഗങ്ങളിലൂടെ സൗഹാര്‍ദപരമായി തീര്‍പ്പാക്കാന്‍ ഓഗസ്റ്റ് 21, 22, 23 തീയതികളില്‍ സമാധാന്‍ സമാരോഹ് സ്‌കീം പ്രകാരം പ്രത്യേക അദാലത്ത് നടത്തുന്നു. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ കേസുകളുടെ വിശദാംശങ്ങള്‍
https://forms.gle/jqxefqF4BCWzukoP6 ഗൂഗിള്‍ ഫോം ലിങ്കില്‍ സമര്‍പ്പിക്കണം.  അവസാന തീയതി മെയ് 31.
വിവരങ്ങള്‍ക്ക് ജില്ല നിയമസേവന അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്‍, പത്തനംതിട്ടയിലോ 0468 2220141 നമ്പറിലോ ബന്ധപ്പെടണം.

 

date