സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും ബോധവല്‍കരണ ക്ലാസ്
സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമായി പത്തനംതിട്ട ആര്‍ റ്റി ഒ യുടെ നേതൃത്വത്തില്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് കോഴഞ്ചേരി താലൂക്കിലെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കുമാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. മെയ് 25 തിങ്കള്‍ രാവിലെ ഒമ്പതിന് ഓമല്ലൂര്‍ പുത്തന്‍പീടികയിലുളല മഡോണ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് ക്ലാസ്. സ്‌കൂള്‍ വാഹനങ്ങള്‍ പാലിക്കേണ്ട സുരക്ഷ മാനദണ്ഡം, മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം, കുട്ടികളോട് പെരുമാറേണ്ട രീതി എന്നിവയെകുറിച്ച് വിശദീകരിക്കും. കോഴഞ്ചേരി താലൂക്ക് പരിധിയിലെ എല്ലാ സ്‌കൂളിലെയും ഡ്രൈവര്‍മാരും ആയമാരും നിര്‍ബന്ധമായും ക്ലാസില്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
- Log in to post comments