Post Category
പിന്നാക്ക വിഭാഗ കമ്മീഷൻ സിറ്റിംഗ് 30ന്q
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ മെയ് 30 രാവിലെ 11ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ സിറ്റിംഗ് നടത്തും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ടി. കെ. ഗണേശൻ സമർപ്പിച്ച ഹർജി, വിശ്വകർമ്മ വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് അജിത്കുമാർ കെ. ജി. സമർപ്പിച്ച നിവേദനം, കണിയാൻ-കണിശ വിഭാഗത്തെ ഒ.ബി.സി.യിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം, കേരളത്തിലെ ആംഗ്ലോ-ഇന്ത്യൻ വിഭാഗക്കാരുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുന്നത് സംബന്ധിച്ച വിഷയം എന്നിവ പരിഗണിക്കുന്നതായിരിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജി. ശശിധരൻ, മെമ്പർമാരായ ഡോ. ബെന്നറ്റ് സൈലം. പി., സഫിയ വി. റ്റി., കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്. 1649/2026
date
- Log in to post comments