Skip to main content

കളരിപ്പയറ്റ് സർട്ടിഫിക്കറ്റ് കോഴ്സ്

കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായി കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കണ്ണൂർ സർവ്വകലാശാല അംഗീകൃത കളരിപ്പയറ്റ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നുണ്ട്. ഈ കോഴ്സിൽ പങ്കെടുക്കുവാൻ താൽപര്യമുളള കളരി സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അക്കാദമി വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദ്ദിഷ്ട മാതൃകയിലുളള അപേക്ഷ പൂരിപ്പിച്ചു തപാൽ മുഖേനെയോനേരിട്ടോ അക്കാദമി ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷകൾ ജൂൺ 30ന് വൈകുന്നേരം 5 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. വെബ്സൈറ്റ്www.keralafolklore.org.

പി.എൻ.എക്‌സ്. 1685/2026

date