Post Category
ഡിസൈൻ ആപ്റ്റിട്യൂഡ് ടെസ്റ്റ് ജൂൺ 28ന്
2026-27 അദ്ധ്യായന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിലേക്ക് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷയായ കേരള സ്റ്റേറ്റ് ഡിസൈൻ ആൻഡ് ആപ്റ്റിട്യൂഡ് ടെസ്റ്റ് ജൂൺ 28ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471 2324396, 2560327, 2560361.
പി.എൻ.എക്‌സ്. 1670/2026
date
- Log in to post comments