Post Category
പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ഹയർ സെക്കന്ററി (വൊക്കേഷണൽ) വിഭാഗം ജൂണിൽ നടത്തുന്ന സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകൾ ജൂൺ 29ന് ആരംഭിച്ച് ജൂലൈ 3 ന് അവസാനിക്കും. അപേക്ഷകൾ പിഴകൂടാതെ ജൂൺ 1 വരെയും 600 രൂപ പിഴയോടുകൂടി ജൂൺ 3 വരെയും സ്കൂളുകളിൽ സമർപ്പിക്കാം. ഫീസ് '0202-01-102-93VHSE Fees' എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ ഒടുക്കി അസ്സൽ ചെലാൻ സഹിതം അപേക്ഷ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയ സ്കൂളുകളിൽ സമർപ്പിക്കാം. അപേക്ഷാ ഫോമും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും www.vhsems.kerala.gov.in എന്ന പോർട്ടലിൽ നിന്നും ലഭിക്കുന്നതാണ്.
പി.എൻ.എക്സ്. 1679/2026
date
- Log in to post comments