Skip to main content

കെൽട്രോണിൽ കേരള സർക്കാർ അംഗീകൃത ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ, കേരള സർക്കാർ അംഗീകൃതവും നോർക്ക റൂട്ട്‌സ് അറ്റസ്റ്റേഷന് യോഗ്യവുമായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റാ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആധുനിക കാലഘട്ടത്തിലെ പരമാവധി സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി രൂപകല്പനചെയ്തിരിക്കുന്ന 6 മാസം ദൈർഘ്യമുള്ള ഈ കോഴ്സിന് പ്രോഗ്രാമിംഗിൽ അഭിരുചിയുള്ള ബിരുദ വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി കെൽട്രോൺ നോളജ് സെന്റർ, ഗവ. ആയൂർവേദ കോളേജിന് എതിർവശം, റാംസമ്രാട്ട് ബിൽഡിംഗ്, ധർമ്മാലയം റോഡ്, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ, 9526205943 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

പി.എൻ.എക്‌സ്. 1683/2026

date