Skip to main content

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്‌മെൻ്റ് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്‌ ടു അഥവാ തത്തുല്യയോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്‌.ആർ.സി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ, നന്ദാവനം. വികാസ്‌ഭവൻ പി.ഒ. തിരുവനന്തപുരം -33. 
ഫോൺ : 0471 2570471, 9846033001 വിശദാംശങ്ങൾ www.srecc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20

date