Skip to main content

കുട്ടികളിൽ നല്ല ശീലം വളർത്താൻ 'പാഠം ഒന്ന് ആരോഗ്യം'

കുട്ടികളിൽ  ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ 'പാഠം ഒന്ന് - ആരോഗ്യം” ക്യാമ്പയിൻ നടപ്പിലാക്കും.

ആരോഗ്യ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ആരോഗ്യകരമായ ശീലങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ കുട്ടികളിലേക്കും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.

പകർച്ചവ്യാധി പ്രതിരോധം, ജീവിതശൈലീ രോഗ നിയന്ത്രണം, മാനസികാരോഗ്യം എന്നീ വിഷയങ്ങൾക്കൊപ്പം പുകയിലയും മറ്റ് ലഹരി വസ്തുക്കളും തടയുന്നതിനുള്ള ബോധവത്കരണ പ്രവർത്തനങ്ങളും ക്യാമ്പയിന്റെ ഭാഗമായി നടക്കും.

ലോക പുകയില വിരുദ്ധ ദിനമായ മെയ് 31 മുതൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വരെ നടക്കുന്ന പുകയില-ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ പോലീസ്, എക്‌സൈസ് വകുപ്പുകളും പങ്കാളികളാകും.

date