Skip to main content

യോഗ ഇൻസ്ട്രക്ടർ

കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ യോഗ ഇൻസ്ട്രക്ടറുടെ താൽക്കാലിക നിയമനത്തിന് ജൂൺ 8 രാവിലെ 11ന് അഭിമുഖം നടക്കും. ബിഎൻവൈഎസ്/ ബിഎഎംഎസ് സഹിതം യോഗയിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ എംഎസ്‌സി യോഗ ആണ് യോഗ്യത. പ്രായപരിധി 45 വയസ്. ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0497-2800167, www.gack.kerala.gov.inprincipalgackm@gmail.com.

പി.എൻ.എക്‌സ്. 1692/2026

date