ജില്ലാതല അറിയിപ്പുകൾ
സ്‌കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന
അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി കണ്ണൂർ ആർ.ടി. ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പ്രവർത്തന ക്ഷമതാ പരിശോധന മെയ് 25, 26, 28, 29, 30 തീയതികളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുമണി വരെ കണ്ണൂർ തോട്ടട ആർ.ടി.ഒ ടെസ്റ്റിംഗ് സെന്ററിൽ നടക്കും. ബന്ധപ്പെട്ട സ്‌കൂൾ അധികൃതരും വാഹന ജീവനക്കാരും നിശ്ചിത സമയത്ത് തന്നെ വാഹനങ്ങൾ പരിശോധനയ്ക്ക് എത്തിക്കണം. ചക്രങ്ങളുടെ ഗുണനിലവാരം, വൈപ്പർ, ബ്രേക്കിംഗ് സംവിധാനം, എമർജൻസി എക്‌സിറ്റ്, ഫസ്റ്റ് എയിഡ് ബോക്‌സ്, ഫയർ എക്സ്റ്റിംഗ്വിഷർ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാഹനങ്ങൾ എത്തിക്കേണ്ടത്. തുടർന്ന് ബസ് ഡ്രൈവർമാർക്കുള്ള പരിശീലന ക്ലാസും ഉണ്ടാകും.
അതിഥി അധ്യാപക നിയമനം
ഗവ. കണ്ണൂർ സിറ്റി ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഹിസ്റ്ററി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് മെയ് 21ന് രാവിലെ 10 മണിക്കും ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി വിഷയങ്ങൾക്കുള്ള അഭിമുഖം അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മണിക്കും സ്‌കൂൾ ഓഫീസിൽ നടക്കും. ഫോൺ: 9447111547
വൈദ്യുതി മുടങ്ങും
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചാപ്പ- മുച്ചിലോട്ട് കാവ് പരിസരത്ത് മെയ് 20ന് രാവിലെ 11 മണി മുതൽ വൈകീട്ട് 5.30 വരെയും ടിപ് ടോപ്, പുറവൂർ, ചങ്ങലാട്ട്, കട്ടോളി കനാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്നുമണിവരെയും വൈദ്യുതി മുടങ്ങും.
- Log in to post comments