Skip to main content

ഡ്രൈവര്‍ തസ്തികയില്‍ അപേക്ഷിക്കാം

റാന്നി ബ്ലോക്ക് പഞ്ചായത്തിലെ ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എച്ച്എംസി
മുഖേനെ ദിവസവേതന അടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്ക് നിശ്ചിത യോഗ്യത
ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത : ഹെവി ലൈസന്‍സും മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം, എട്ടാം ക്ലാസ്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 45.
ചിറ്റാര്‍ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ചിറ്റാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 30 വൈകിട്ട് അഞ്ച്. ഫോണ്‍ : 04735 256577.

date