Skip to main content

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മത്സ്യതൊഴിലാളികളുടെയും  അനുബന്ധ മത്സ്യതൊഴിലാളികളുടെയും കുട്ടികളില്‍ നിന്ന് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് ഉം , യൂണിവേഴ്‌സിറ്റി തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍, കായിക മത്സരങ്ങളില്‍ ദേശീയതലത്തിലും സംസ്ഥാന തലത്തിലും  (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍) ഗ്രൂപ്പ് അടിസ്ഥാനത്തിലും  (ദേശീയതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍)  വിജയം കരസ്ഥമാക്കിയവര്‍ക്കാണ് അവസരം.
ക്ഷേമനിധി ബുക്കിന്റെ പകര്‍പ്പ്- 2026 വര്‍ഷത്തെ വിഹിതം അടവാക്കിയതിന്റെ പകര്‍പ്പ്,  രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡ് പകര്‍പ്പ്, സ്വയം സാക്ഷ്യപെടുത്തിയ മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പ്, കുട്ടിയുടെ ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് പകര്‍പ്പ്, കുട്ടിയുടെ 2 പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും അപേക്ഷയും സഹിതം  ജൂണ്‍ ആറിനുളളില്‍ അതത് ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം.
 

date