Post Category
വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ: അപേക്ഷ ക്ഷണിച്ചു
വനിതാ വികസന കോര്പറേഷന് വനിതകളില്‍ നിന്ന് സ്വയംതൊഴില്‍ പദ്ധതിക്കായുള്ള വ്യക്തിഗത വായ്പാ അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 55 വയസ് വരെയുള്ള തൊഴില്‍രഹിത വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ആറ് മുതല്‍ എട്ട് ശതമാനം വരെ പലിശനിരക്കില്‍ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ അടിസ്ഥാനമാക്കിയാണ് വ്യക്തിഗത വായ്പ അനുവദിക്കുക. അപേക്ഷ www.kswdc.org ല്‍ ഓണ്‍ലൈനായി നല്‍കണം. വിശദവിവരങ്ങള്‍ വനിതാ വികസന കോര്പറേഷന് ജില്ലാ ഓഫീസ്, കുത്തുക്കല്‍ റോഡ്, മഞ്ചേരി പി.ഒ, മലപ്പുറം-676121 എന്ന വിലാസത്തില്‍ ലഭ്യമാണ്. ഫോണ്‍-9496428680, 9446748584.
date
- Log in to post comments