Post Category
സൗജന്യ പി.എസ്.സി പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ആറു മാസം ദൈര്‍ഘ്യമുള്ള സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. റഗുലര്‍, ഹോളിഡേ വിഭാഗങ്ങളായാണ് പരിശീലനം. 18നും 43 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 22. ഫോണ്‍- 9072045179, 9947112443, 9633757286, 9946175811.
date
- Log in to post comments