Skip to main content

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

തൃശ്ശൂര്‍ റവന്യു ഡിവിഷണല്‍ ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 40 നും മദ്ധ്യേ. മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. വേര്‍ഡ് പ്രൊസസിംഗില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസ്സായിരിക്കണം. സാമൂഹ്യസേവന മേഖലകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാരുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ മുന്‍പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ഫോട്ടോ, യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 10 ന് രാവിലെ 10 ന് അയ്യന്തോള്‍ കളക്ട്രേറ്റിലെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേരണം. ഫോണ്‍: 0487 2321702.  

date