യുവ ആപ്ദ വളണ്ടിയർമാർക്കുള്ള ദുരന്തനിവാരണ പരിശീലനം തുടങ്ങി
യുവ ആപ്ദ മിത്ര പദ്ധതിയ്ക്ക് കീഴിൽ ഭാരത് വളണ്ടിയർമാർക്കുള്ള ഒരാഴ്ചത്തെ ദുരന്തനിവാരണ പരിശീലനം
കളക്ടറേറ്റിൽ തുടങ്ങി.
ദുരന്ത നിവാരണത്തിൽ ശാസ്ത്രീയമായും പെട്ടെന്നും സുരക്ഷിതമായും കാര്യങ്ങൾ ചെയ്യേണ്ടതിനെക്കുറിച്ചാണ് അഗ്നിശമന സേന, പോലീസ്, വനിത ശിശു സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ വകുപ്പുകളിലെ പരിശീലകർ
വളണ്ടിയർമാർക്ക് ക്ലാസ്സെടുക്കുക.
പരിപാടി അസിസ്റ്റൻറ് കലക്ടർ എസ്. സ്വാതി ഉദ്ഘാടനം ചെയ്തു. ഒരു ദുരന്തം സംഭവിച്ചശേഷമുള്ള ഗോൾഡൻ അവർ സുപ്രധാനമാണെന്നും ഗോൾഡൻ അവറിൽ എങ്ങനെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാം എന്നതുമാണ്
പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അസി. കലക്ടർ പറഞ്ഞു.
സംസ്ഥാന നേരിട്ട പല ദുരന്തങ്ങളും മറികടന്നത് സർക്കാർ ഒറ്റയ്ക്കല്ലെന്നും എന്തിനും സന്നദ്ധമായി ദുരന്തഭൂമിയിൽ ഓടിയെത്തിയ യുവജനതയുടെ സഹായഹസ്തം കൊണ്ടാണെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) സുബൈർ കെ കെ ചൂണ്ടിക്കാട്ടി.
യുവതീ-യുവാക്കളുടെ സമയോചിതമായ ഇടപെടൽ കുറേക്കൂടി ശാസ്ത്രീയമായി
പരിഷ്ക്കരിക്കാനും ആദ്യ മണിക്കൂറുകളിലെ പ്രവർത്തനം എന്തുമാത്രം പ്രധാനമാണ് എന്ന് പ്രയോഗികമായി ബോധ്യപ്പെടുത്തലുമാണ് പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.
പരിപാടിയിൽ ഹസാഡ് അനലിസ്റ്റ് ഐശ്വര്യ. എസ്, മൈ ഭാരത് കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ സച്ചിൻ. എച്ച് എന്നിവർ സംസാരിച്ചു. മാസ്റ്റർ ട്രയിനർമാരായ നിയാസ്, ആശാലത എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
- Log in to post comments