ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജിൽ വിവിധ തസ്തികകളിൽ നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിംഗ് കോളേജിൽ വിവിധ വിഭാഗങ്ങളിൽ ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫിസ് അറ്റൻഡന്റ്, വാച്ച്മാൻ, എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലും സ്വീപർ കം സാനിറ്ററി വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലും നിയമനം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
സ്വീപ്പർ കം സാനിറ്ററി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് മലയാളം എഴുതാനും വായിക്കാനും അറിയണം. ഇതേ മേഖലയിലുള്ള പ്രവർത്തിപരിചയം ആവശ്യമാണ്. പ്ലസ് ടു, ഡിപ്ലോമ തുടങ്ങിയ ഉയർന്ന യോഗ്യത ഉള്ളവർ പങ്കെടുക്കേണ്ടതില്ല. പ്രായപരിധി 11.06.2026ന് 18നും 45 നും മദ്ധ്യേ. വാച്ച്മാൻ തസ്തികയിൽ അപേക്ഷിക്കുന്നവർ ഏഴാം ക്ലാസ് പാസായിരിക്കണം. ഇതേമേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്കും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും മുൻഗണന. പ്ലസ് ടു, ഡിപ്ലോമ തുടങ്ങിയ ഉയർന്ന യോഗ്യതയുള്ളവർ പങ്കെടുക്കേണ്ടതില്ല. പ്രായപരിധി 11.06.2026ന് 18നും 45 നും മദ്ധ്യേ. ഓഫീസ് അറ്റൻഡന്റ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. ഡിഗ്രി യോഗ്യത ഉള്ളവർ പങ്കെടുക്കേണ്ടതില്ല. ഇതേ മേഖലയിലുള്ള പ്രവർത്തി പരിചയവും ഡ്രൈവിങ് ലൈസൻസും ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 10.06.2026ന് 18നും 45 നും മദ്ധ്യേ. ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ബി.കോം & ടാലി യോഗ്യത ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം & ടൈപ്പിംഗ് സ്കിൽ, അക്കൗണ്ടിങ് മേഖലയിലുള്ള പ്രവർത്തിപരിചയവും ഡ്രൈവിങ് ലൈസൻസും ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 09.06.2026ന് 45 വയസ് തികയാൻ പാടില്ല. ഓഫീസ് അറ്റന്റഡന്റ്, ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ഇന്റർവ്യൂ കൂടാതെ എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും. സ്വീപ്പർ കം സാനിറ്ററി സർക്കാർ, വാച്ച്മാൻ തസ്തികകളിലേക്ക് ജൂൺ 11ന് ഇന്റർവ്യൂ നടക്കും. ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ജൂൺ 10നും ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ജൂൺ 9നും പരീക്ഷയും അഭിമുഖവും നടത്തും.
താൽപ്പര്യമുള്ളവർ പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളുമായി എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനുമായി നിശ്ചിത തീയതികളിൽ രാവിലെ 10ന് കോളേജിൽ നേരിട്ട് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in, 0471-2300484.
പി.എൻ.എക്‌സ്. 1750/2026
- Log in to post comments