അറിയിപ്പുകള്‍
മെഡിക്കല്‍ ഓഫീസര്‍, ഫാര്‍മസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ് നിയമനം
തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആര്‍ദ്രം/എച്ച്.എം.സി പദ്ധതിക്ക് കീഴില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തും. മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന) തസ്തികയിലേക്ക് ജൂണ്‍ 24നും ഫാര്‍മസിസ്റ്റ് (യോഗ്യത: കേരള സര്‍ക്കാര്‍ അംഗീകരിച്ച ഡിഫാം/ബിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍. രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന) തസ്തികയിലേക്ക് ജൂണ്‍ 19നും നഴ്സിങ് അസിസ്റ്റന്റ് (യോഗ്യത: രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, 64 വയസ്സ് കവിയരുത്) തസ്തികയിലേക്ക് ജൂണ്‍ 30നും രാവിലെ 10.30ന് മെഡിക്കല്‍ ഓഫീസര്‍ ചേംബറില്‍ അഭിമുഖം നടത്തും. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 16ന് മുമ്പ് തലക്കുളത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. അഭിമുഖ സമയത്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഹാജരാക്കണം. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്/തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495 2853005.
സൗജന്യ പരിശീലനം
കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ പപ്പടം, അച്ചാര്‍, മസാല പൗഡര്‍ നിര്‍മാണം (20 ദിവസം) പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-49. ജൂണ്‍ ഏഴ് വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9447276470.
സിവില്‍ സര്‍വീസ് പരിശീലനം
കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ പ്രിലിംസ് കം മെയിന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്കും പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ക്ലാസുകള്‍ ജൂണ്‍ 15ന് ആരംഭിക്കും. ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കുന്ന കോളേജ് വിദ്യാര്‍ഥികള്‍ക്കും വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കും വേണ്ടിയുള്ള വീക്കെന്‍ഡ് ബാച്ചിലേക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ് എന്നിവയിലേക്കും പ്രവേശനം ആരംഭിച്ചു. www.kscsa.org മുഖേന അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0495 2386400, 8281098870
പി.എസ്.സി പരീക്ഷാ പരിശീലനം
കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐ ഐ.എം.സിക്ക് കീഴില്‍ കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്കുള്ള പി.എസ്.സി പരീക്ഷാ പരിശീലനം ആരംഭിച്ചു. ഞായറാഴ്ചകളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെയാണ് ക്ലാസ്. 50 പേരടങ്ങുന്ന 2 ബാച്ചുകളില്‍ ബാക്കിയുള്ള സീറ്റുകളില്‍ അഡ്മിഷന് 9539285863 നമ്പറില്‍ ബന്ധപ്പെടണം.
ക്വട്ടേഷന്‍ ക്ഷണിച്ചു
ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് കോഴിക്കോട് ആര്‍.ഡി.ഒ ഓഫീസിന്റെയും സബ് ഓഫീസുകളുടെയും ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് മാസവാടക നിരക്കില്‍ അഞ്ച് സീറ്റുള്ള മൂന്ന് വാഹനങ്ങള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ എട്ടിന് ഉച്ചക്ക് 2.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ക്വട്ടേഷന്‍ വ്യവസ്ഥകള്‍ ഓഫീസ് നോട്ടീസ് ബോര്‍ഡിലും www.kozhikode.nic.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍: 0495 2375458.
നഴ്സ് അഭിമുഖം
പുറമേരി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ദിവസവേതനത്തില്‍ നഴ്സ് (യോഗ്യത: ജി.എന്‍.എം/ബിഎസ്.സി), നാഷണല്‍ ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (യോഗ്യത: ജിഎന്‍എം. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന, ഏപ്രില്‍ ഒന്നിന് 40 വയസ്സ് കവിയരുത്) തസ്തികകളിലേക്ക് ജൂണ്‍ 10ന് രാവിലെ 11ന് അഭിമുഖം നടത്തും. അസ്സല്‍ രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 0496 2557270, 9446163032.
സി-ഡിറ്റില്‍ മാധ്യമ പഠന കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വീഡിയോഗ്രഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രഫി, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രഫി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കെ-ഡിസ്‌ക്കിന് കീഴില്‍ വരുന്ന കേരള നോളജ് ഇകോണമി മിഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ ആറ്. ഫോണ്‍: 8547720167, 9961491540. വെബ്സൈറ്റ്: https://mediastudies.cdit.org/
അധ്യാപക നിയമനം
മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഉറുദു (പാര്‍ട്ട് ടൈം) നിയമനത്തിന് ജൂണ്‍ അഞ്ചിന് രാവിലെ 10.30ന് അഭിമുഖം നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0495 2883117
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനം
കേരള ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളായ ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപറേഷന്‍ എന്നിവയിലേക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു. ഫോണ്‍: 0495 2372131, 9745531608, 8943585940. വെബ്സൈറ്റ്: www.fcikerala.org
കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പ്രവേശനം
ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ കമ്പ്യൂട്ടര്‍ കോഴ്സുകളായ ഡി.സി.എ (ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍), ഡി.എഫ്.എ (ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിങ്), സി.ഡി.ഇ.സി.ഒ (സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റാ എന്‍ട്രി കണ്‍സോള്‍ ഓപറേഷന്‍) എന്നീ കേഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 8891370026, 0495 2370026
അഡ്മിഷന്‍ ആരംഭിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ ഐ ഇന്റഗ്രേറ്റഡ് എയര്‍ കാര്‍ഗോ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍, എ.സി മെക്കാനിക് എന്നീ കോഴ്സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: പത്താം ക്ലാസ്, പ്ലസ്ടു. ഫോണ്‍: 8590893066
ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ എലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ അഞ്ചു മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ്, ഫിസിക്കല്‍ സയന്‍സ്, നാച്വുറല്‍ സയന്‍സ് വിഷയങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതിന് ബി.എഡ്, കെ.ടെറ്റ്, ടി.ടി.സി യോഗ്യതയുള്ളവരെ നിയമിക്കും. ജൂണ്‍ ഒമ്പതിന് രാവിലെ 10.30ന് കോഴിക്കോട് കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 8547630149, 9526679624
താലൂക്ക് വികസന സമിതി യോഗം
കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ആറിന് രാവിലെ 11ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
അധ്യാപക നിയമനം
പറയഞ്ചേരി ജി.എച്ച്.എസ് ഫോര്‍ ഗേള്‍സില്‍ ദിവസവേതനത്തില്‍ അധ്യാപക നിയമനത്തിനുള്ള അഭിമുഖം വിവിധ ദിവസങ്ങളിലായി നടക്കും. ജൂണ്‍ അഞ്ചിന് രാവിലെ 10ന് യു.പി.എസ്.ടി, ആറിന് രാവിലെ 10ന് എച്ച്.എസ്.ടി ഇംഗ്ലീഷ്, 12ന് എച്ച്.എസ്.ടി ഹിന്ദി എന്നിങ്ങനെയാണ് അഭിമുഖം. അസ്സല്‍ രേഖകളും പകര്‍പ്പുമായി എത്തണം. ഫോണ്‍: 9074674079.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍
ചേളന്നൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴില്‍ തലക്കുളത്തൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, ചേളന്നൂര്‍, കക്കോടി പഞ്ചായത്തുകളില്‍ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഫോണ്‍: 8921585499, 9496131755
- Log in to post comments