എം.ബി.എ ഇന്റര്‍വ്യു ജൂണ്‍ ഒമ്പതിന്
പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി (ഐ.എം.ടി) പുന്നപ്രയില്‍ 2026-2028 വര്‍ഷത്തേക്കുള്ള ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേക്ക് പ്രവേശനമാരംഭിച്ചു. ജൂണ്‍ ഒമ്പതിന് രാവിലെ പത്തിന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗ്രൂപ്പ് ഡിസ്കഷനും ഇന്റര്‍വ്യൂവും നടത്തും. 50 ശതമാനം മാര്‍ക്കോടെ ഡിഗ്രി പാസായവര്‍ക്കും അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കും, കെ - മാറ്റ് /സി -മാറ്റ് /ക്യാറ്റ് ഉള്ളവര്‍ക്കും അതിന് അപേക്ഷിച്ചവര്‍ക്കും പങ്കെടുക്കാം. എസ്.സി/ എസ്.ടി, എസ്.ഇ.ബി.സി/ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാര്‍ക്കില്‍ ഇളവുണ്ടാകും. വിലാസം - ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി, അക്ഷരനഗരി, വാടയ്ക്കല്‍ പി.ഒ, ആലപ്പുഴ - 688003, ഫോണ്‍: 0477 2267602, 9188067601, 9946488075, 9747272045. വെബ്സൈറ്റ്- www.imtpunnapra.org
- Log in to post comments