Post Category
ശിശുക്ഷേമസമിതി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
ആലപ്പുഴ ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ശിശുപരിചരണ കേന്ദ്രത്തിൽ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്ബ് പരിപാടി ഉദ്ഘാടനം ചെയ്തു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പ്ലാസ്റ്റിക്ക് മലിനീകരണവും ഭൂമിക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്ന് നഗരസഭ ചെയർപെഴ്സൺ പറഞ്ഞു. പരിസ്ഥിതിക്ക് ഭീഷണി ഉയർത്തുന്ന പദ്ധതികൾക്ക് നഗരസഭ അനുമതി നൽകില്ലെന്നും അവർ വ്യക്തമാക്കി. ജില്ലാ ശിശുക്ഷേമസമിതി ജോ. സെക്രട്ടറി കെ.നാസർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ഡി. ഉദയപ്പൻ, എക്സീക്യൂട്ടീവ് അംഗം നസീർ പുന്നക്കൽ, ഹോം മാനേജർ മിഥുൻഷ എന്നിവർ പ്രസംഗിച്ചു.
(പിആർ/എഎൽപി/1071)
date
- Log in to post comments