Skip to main content

ലോക പരിസ്ഥിതി ദിനം: സിവിൽ സ്റ്റേഷനിൽ ഹെൽത്ത് ഡ്രൈ ഡേക്ക്  നേതൃത്വം നൽകി ജില്ലാ കളക്ടർ 

 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ഹെൽത്ത് ഡ്രൈ ഡേ ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ഷാജി വി. നായരുടെ നേതൃത്വത്തിൽ രാവിലെ സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും പരിസരവും ശുചീകരിക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു.

ഭാവിതലമുറയ്ക്ക് വേണ്ടി പ്രകൃതിയെ സംരക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ചുമതലയാണെന്നും അതിനായി വൃക്ഷങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾ ഒരു ദിവസം മാത്രമായി മാറരുതെന്നും ആഴ്ചയിൽ ഒരു ദിവസമെങ്കിലും എല്ലാവരും അവരവരുടെ ഓഫീസും പരിസരവും ശുചിയാക്കുന്നതിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എ.ഡി.എം. ബി. ജ്യോതി, ഹുസൂർ ശിരസ്താദാർ (എച്ച്.എസ്.) ഷിബു സി. ജോബ്, കളക്ടറേറ്റിലെയും വിവിധ വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ ഇതിൽ പങ്കാളികളായി.

date