Skip to main content

സൗജന്യ ദ്വിവത്സര പരീക്ഷാ പരിശീലനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ആലുവ സബ്ജയില്‍ റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന  ഗവണ്‍മെന്റ് പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ എറണാകുളം, ഇടുക്കി, കോട്ടയം,ആലപ്പുഴ ജില്ലകളിലുളള പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ/മറ്റ് പിന്നാക്ക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി അടിസ്ഥാന യോഗ്യതയാക്കി കേരള പി എസ് സി നടത്തുന്ന പരീക്ഷകളുടെ ആറു മാസം ദൈര്‍ഘ്യമുളള സൗജന്യ പരിശീലന ക്ലാസുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 4 വൈകിട്ട് 5 ന് മുന്‍പ് ഈ ഓഫീസില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0484-2623304, 6282858374. ഇമെയില്‍: petcernakulam@gmail.com
 

date