Post Category
വ്യവസായ കേന്ദ്രത്തില്‍ പരിസ്ഥിതി ദിനാചരണം
ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. റോയ് കെ. പൗലോസ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ഓഫീസ് പരിസരം ശുചീകരിക്കുകയും ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം സി.ജി കലേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസ്സിയമ്മ സാമുവല്‍, മോന്‍സി ജോസഫ്, വിനോദ് കെ.എസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥരും സംരംഭകരും പങ്കാളികളായി.
date
- Log in to post comments