Skip to main content

അറിയിപ്പുകള്‍

പരാതി പരിഹാര അദാലത്ത്

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍ ജൂണ്‍ ഒമ്പതിന് രാവിലെ 10.30ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരാതി പരിഹാര അദാലത്ത് നടത്തും. നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ നടത്തുന്ന അദാലത്തിന് കമീഷന്‍ അംഗങ്ങളായ അഡ്വ. സേതു നാരായണന്‍, ടി കെ വാസു എന്നിവര്‍ നേതൃത്വം നല്‍കും.  

ട്യൂട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മാവൂര്‍ ഗവ. പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിക്കുന്ന അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഇംഗ്ലീഷ്, കണക്ക്, നാച്വുറല്‍ സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, ഹിന്ദി വിഷയങ്ങളില്‍ ട്യൂട്ടര്‍മാരെ നിയമിക്കാന്‍ ജൂണ്‍ 15ന് രാവിലെ 11ന് കുന്ദമംഗലം ബ്ലോക്ക് ഓഫീസില്‍ അഭിമുഖം നടത്തും. യോഗ്യത: ഹൈസ്‌കൂള്‍ വിഭാഗം -ബി.എഡ്/തതുല്യ യോഗ്യത, യു.പി വിഭാഗം -ടി.ടി.സി/തതുല്യ യോഗ്യത, കെ-ടെറ്റ്. വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 9188920084, 9495456579.

ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ദിവസവേതന/കരാര്‍ വ്യവസ്ഥയില്‍ ഡാറ്റാ എന്‍ട്രി ഓപറേറ്ററെ നിയമിക്കും. യോഗ്യത: പ്ലസ്ടു, മലയാളം-ഇംഗ്ലീഷ് ടൈപ്പിങ്. ജൂണ്‍ ഒമ്പതിന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2852239.

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സ്

കോഴിക്കോട് ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി. ഫോണ്‍: 8281723705.

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദ പ്രവേശനം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട് (04952765154, 2768320, 8547005044), താമരശ്ശേരി (049522234243, 8547005025), നാദാപുരം (04962556300, 854705056) എന്നിവിടങ്ങളിലെ അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ ബിരുദ ഓണേഴ്‌സ് പ്രോഗ്രാമുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ http://admissions.ihrd.ac.in മുഖേന സമര്‍പ്പിക്കണം. പൊതുവിഭാഗത്തിലുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപയും അടക്കണം (എസ്.സി, എസ്.ടി  വിഭാഗക്കാര്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപയും). ജൂണ്‍ എട്ടിന് രാവിലെ 10 മുതല്‍ എസ്.ബി.ഐ കളക്ട് മുഖേന ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഓണ്‍ലൈന്‍ പണമടച്ചതിന്റെ രേഖ എന്നിവ പ്രവേശന സമയത്ത് താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭിക്കും.

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 സി.ഡി.പി.ഒയുടെ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളില്‍ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 22 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2373566, 9496904270.

ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയര്‍), മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, സ്റ്റാഫ് നഴ്സ്, ഓഡിയോമെട്രിക് അസിസ്റ്റന്റ്, ജെ.പി.എച്ച്.എന്‍, ഓഡിയോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ജൂണ്‍ 20ന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷിക്കണം. ഫോണ്‍: 0495 2374990.

റേഡിയോളജിസ്റ്റ് നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്ക് കീഴില്‍ ഒരു വര്‍ഷത്തേക്ക് റേഡിയോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: എം.ഡി/ഡി.എന്‍.ബി/ഡി.എം.ആര്‍.ഡി. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 16ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം. 

പെരിനാറ്റല്‍ സോഷ്യല്‍ വര്‍ക്കര്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെ.എ.എസ്.പിക്ക് കീഴില്‍ വനിതാ പെരിനാറ്റല്‍ സോഷ്യല്‍ വര്‍ക്കറെ നിയമിക്കും. യോഗ്യത: സൈക്കോളജി/സോഷ്യോളജി/സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതെങ്കിലും ബിരുദവും സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും (മെഡിക്കല്‍ ആന്‍ഡ് സൈക്കാട്രി സ്‌പെഷ്യലൈസേഷന്‍). കൗണ്‍സിലിങ്ങില്‍ ആറ് മാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 11ന് രാവിലെ 11ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.

സെന്‍സസ് പരിശീലനം മാറ്റി

2027ലെ സെന്‍സസുമായി ബന്ധപ്പെട്ട് കോഴിക്കോട് താലൂക്കിലെ സൂപ്പര്‍വൈസര്‍മാര്‍ക്കും എന്യൂമറേറ്റര്‍മാര്‍ക്കും ജൂണ്‍ എട്ടിന് നിശ്ചയിച്ചിരുന്ന പരിശീലന  ക്ലാസ് 13ലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ അറിയിച്ചു. പരിശീലന കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.

date