Post Category
സൈക്ലത്തോൺ 2026 സംഘടിപ്പിച്ചു
ലോക സൈക്കിൾ ദിനാചരണത്തിന്റെയും ഒരു വർഷത്തെ സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) സൈക്ലത്തോൺ 2026 സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ ചാണ്ടി ഉമ്മൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി പി ജോൺ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറിയേറ്റിനു മുന്നിൽ നിന്ന് തുടങ്ങിയ സൈക്ലിങ്ങിൽ കുട്ടികളും യുവാക്കളും അണി നിരന്നു.
പി.എൻ.എക്സ്. 1864/2026
date
- Log in to post comments