Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

പുല്ലൂറ്റ് കെ.കെ.ടി.എം സര്‍ക്കാര്‍ കോളേജില്‍ ട്രാവല്‍ ആന്റ് ടൂറിസം വിഷയത്തില്‍ താത്കാലിക ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗസ്റ്റ് അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 12 ന് ഉച്ചയ്ക്ക് 1.30-ന് കോളേജില്‍ അഭിമുഖത്തിന് ഹാജരാകണം. ഇ-മെയില്‍: kktmcollege@gmail.com ഫോണ്‍: 0480 2802213.

date