Skip to main content

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദ ഓണേഴ്സ് പ്രവേശനം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കണ്ണൂര്‍, കാലിക്കറ്റ്, മഹാത്മാഗാന്ധി, കേരള സര്‍വകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2026-27 അധ്യയന വര്‍ഷത്തില്‍ ബിരുദ ഓണേഴ്സ് പ്രോഗ്രാമുകളിലേക്കും കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കും പ്രവേശനം ആരംഭിച്ചു. നേരിട്ട് പ്രവേശനം നടത്താവുന്ന 50 ശതമാനം സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ വഴിയാണ് പ്രവേശനം. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപയും യഥാക്രമം അടയ്ക്കണം. എസ്.സി/ എസ്.ടി വിഭാഗത്തിന് 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടാകും. ജൂണ്‍ എട്ടിന് രാവിലെ പത്ത് മുതല്‍ ഓണ്‍ലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഓണ്‍ലൈന്‍ പണമടച്ചതിനുള്ള തെളിവ് എന്നിവ പ്ര താത്കാലികമായി തെരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിന്‍സിപ്പലിന് പ്രവേശന സമയത്ത് സമര്‍പ്പിക്കണം. വെബ്‌സൈറ്റ്: http://admissions.ihrd.ac.in.

date