ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ കരാര്‍ നിയമനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി, കണ്ണൂരില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെയിലറിംഗ് ആന്‍ഡ് ഗാര്‍മെന്റ് മേക്കിംഗ്) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി., കെ.ജി.ടി.ഇ. (ടെയിലറിംഗ്) അല്ലെങ്കില്‍ എഫ്.ഡി.ജി.ടി ഗാര്‍മെന്റ് ലാബില്‍ തിയറി, പ്രായോഗിക ക്ലാസുകള്‍ എന്നിവ കൈകാര്യം ചെയ്തിട്ടുള്ള കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂണ്‍ 22 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. ഇ-മെയില്‍ മുഖേന ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
വിലാസം: എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്‌നോളജി, കണ്ണൂര്‍, പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂര്‍, 670007
ഫോണ്‍: 0497 2835390.
- Log in to post comments