Post Category
ജില്ലയില്‍ ലോക പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് നടന്ന പരിസ്ഥിതി ദിനാചരണം എ.ഡി.എം. സി.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. സിവില്‍ സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മഞ്ചേരി ലീജിയനും ലക്സോണ്‍ ടാറ്റ മലപ്പുറവും ഹരിത കേരള മിഷനും ചേര്‍ന്നാണ് ദിനാചരണം സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. വിവിധ വകുപ്പ് ജീവനക്കാരും സീനിയര്‍ ചേംബര്‍, ലക്സോണ്‍ ടാറ്റ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മലപ്പുറം ജില്ലയില്‍ 627 ഇലക്ട്രിക് കാറുകള്‍ വിറ്റഴിച്ചതിന്റെ ഭാഗമായി 627 വൃക്ഷത്തൈ നടുന്ന ഉദ്യമത്തിന്റെ തുടക്കമാണ് സിവില്‍ സ്റ്റേഷന് പരിസരത്ത് നടന്നത്.
date
- Log in to post comments