Skip to main content

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പരിസ്ഥിതി ദിനാചരണം നടത്തി

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഫലവൃക്ഷ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി എ ജബ്ബാര്‍ ഹാജി പൂക്കോട്ടൂർ പി.കെ.എം.ഐ.സി.  സ്‌കൂള്‍ പരിസരത്ത് ഫലവൃക്ഷ തൈ നട്ട് നിര്‍വഹിച്ചു. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീസ കോടാലി അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  റെജുല പെലത്തൊടി മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ പി സുരേഷ് പരിസ്ഥിതി ദിന സന്ദേശം നല്‍കി. പരിസ്ഥിതി സംരക്ഷണ പ്രധാന്യം ഉള്‍കൊള്ളുന്ന പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റര്‍ എം. അബ്ദുല്‍ സമദ്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൗക്കത്ത് കടമ്പോട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷാദ് മാസ്റ്റര്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സൈഫുന്നിസ ടി കെ, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹാരിഫ ടീച്ചര്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാജിത അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ റാഷിദ, മലപ്പുറം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എം.ഡി. പ്രീത, പി.കെ.എം.ഐ.സി സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധി കെ പി ഉണ്ണീതു ഹാജി, പൂക്കോട്ടൂര്‍ കൃഷി ഓഫീസര്‍ എം ഷഫീഖ്, അധ്യാപക പ്രതിനിധി മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഫലവൃക്ഷതൈകള്‍ സമ്മാനിച്ചു.

date