സാക്ഷരതാമിഷന്‍ : പരിസ്ഥിതിവാരാചരണം തുടങ്ങി
മലപ്പുറം: ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിസ്ഥിതിവാരാചണത്തിന്റെ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി പ്രതിജ്ഞാ ചൊല്ലി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആലിപ്പറ്റ ജമീല നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ടി അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. വി ശാസ്തപ്രസാദ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍, ഓഫീസ് ജീവനക്കാരായ കെ.ശരണ്യ, കെ. മൊയ്തീന് കുട്ടി, ജസീല എം.കെ, പ്രീനകുമാരി എന്നിവര്‍ പങ്കെടുത്തു. ജൂണ്‍ ഏഴിന് ഞായറാഴ്ച തുല്യത പഠനകേന്ദ്രങ്ങളില്‍ വാരാചരണത്തിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ജൂണ്‍ 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ സാക്ഷരതാമിഷന്‍ പരിസ്ഥിതിവാരാചരണത്തിന്റെ ജില്ലാതല സമാപന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്യും.
- Log in to post comments