Post Category
പി.എസ്.സി. അഭിമുഖം
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍- ഇംഗ്ലീഷ് (കാറ്റഗറിനം.603/2024) തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ 12ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസിലും ജൂണ്‍ 17, 18, 19 തീയതികളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ മലപ്പുറം, തൃശൂര്‍ ജില്ലാ ഓഫീസുകളിലും ജൂണ്‍ 17, 18 തീയതികളില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് മേഖലാ ഓഫീസിലും നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൌണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശിച്ച പ്രകാരമുള്ള രേഖകളുടെ അസ്സല് സഹിതം അഭിമുഖത്തിന് ഹാജരാകണം.
date
- Log in to post comments