Skip to main content

ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സിന് അപേക്ഷിക്കാം

കേരള സർക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്സ് 2026-28 ബാച്ചിലെ മെറിറ്റ്/ മാനേജ്‌മെന്റ് സീറ്റീലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു യോഗ്യതയും പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകൾഡിഗ്രിഎം.എ. വിജയിച്ചവർക്കും അപേക്ഷിക്കാം. 17 നും 35 നും ഇടയ്ക്ക് പ്രായ പരിധി ബാധകമാണ്. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും. ജൂൺ 15 വൈകുന്നേരം 5ന് മുൻപായി മെറിറ്റ് അപേക്ഷ https://kbpe.kerala.gov.in/deled2026 ൽ ഓൺലൈൻ മുഖേനയും മാനേജ്‌മെന്റ് അപേക്ഷ ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല എന്ന വിലാസത്തിലും നൽകണം. കൂടുതൽ വിവരങ്ങൾക്ക്854712602804734- 296496.

പി.എൻ.എക്‌സ്. 1870/2026

date