Skip to main content

വായ്പയ്ക് അപേക്ഷ സമർപ്പിക്കാം

കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ മറ്റു പിന്നാക്ക മതന്യൂനപക്ഷ വിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്കായി നടപ്പിലാക്കി വരുന്ന സ്വയംതൊഴിൽ വായ്പ, വിവാഹ ധനസഹായ വായ്പ, ഭവനനിർമ്മാണ വായ്പ, വിദ്യാഭ്യാസ വായ്പ, വിവിധോദ്ദേശ്യ വായ്പ, തുടങ്ങിയ വായ്പാപദ്ധതികളിലേക്ക് അപേക്ഷിക്കാം. സർക്കാർ സബ്‌സിഡി ലഭ്യമാകുന്ന പ്രവാസി സുരക്ഷ വായ്പ, ഇലക്ട്രിക്/CNG വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഗ്രീൻവീൽ വായ്പ, സ്റ്റാർട്ട് അപ്പ് സ്വയംതൊഴിൽ വായ്പ, വിധവകൾക്കുള്ള പുനർജനി സ്വയംതൊഴിൽ വായ്പ തുടങ്ങിയ വായ്പാപദ്ധതികളിലേക്കുള്ള അപേക്ഷകളും ഇപ്പോൾ സമർപ്പിക്കാം. www.ksbcdc.com - ലെ 'ജാലകം - വായ്പാരജിസ്‌ട്രേഷൻ' ലിങ്ക് വഴി വായ്പകൾക്കുള്ള പ്രാഥമിക രജിസ്‌ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് : 0471 - 2577539, 2577540.

പി.എൻ.എക്‌സ്. 1871/2026

date