Skip to main content

ബി.വോക് ഡിഗ്രി: അപേക്ഷ ക്ഷണിച്ചു

അപ്പാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്ററിന്റെ കണ്ണൂർ തളിപ്പറമ്പ് സെന്ററിൽ മൂന്ന് വർഷം ദൈർഘ്യമുള്ള ബി.വോക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ പാസായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബി.വോക് ഫാഷൻ ഡിസൈൻ, ബി.വോക് അപ്പാരൽ മാനുഫാക്ച്ചറിംഗ് ആന്റ് എന്റർപ്രണർഷിപ്പ് എന്നീ ഡിഗ്രി കോഴ്സുകളിലേക്കാണ് പ്രവേശനം . താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് കണ്ണൂർ തളിപ്പറമ്പിലുള്ള സെന്ററുമായി നേരിട്ടോ ഫോൺ വഴിയോ ബന്ധപ്പെടുക. വിലാസം:
അപാരൽ ട്രെയിനിംഗ് ആന്റ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്റ്റൈൽ സെന്റർ, നാടുകാണി, പള്ളിവയൽ പി.ഒ, തളിപ്പറമ്പ്, കണ്ണൂർ - 670142. ഫോൺ- 8301030362, 9995004269, 0460-2226110. ഇമെയിൽ- kannur@atdcindia.co.in. വെബ്സൈറ്റ്- www.atdcindia.co.in.

date