Post Category
കളരിപ്പയറ്റിൽ ഡിപ്ലോമ: കൺസൾട്ടേഷൻ യോഗം
കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയുടെ ഭാഗമായി കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കളരിപ്പയറ്റിന്റെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നതിനോടനുബന്ധിച്ച് കളരിപ്പയറ്റ് മേഖലയിലെ ഗുരുനാഥൻമാരുടേയും ഗവേഷകരുടേയും യോഗം കൊച്ചി റീജിണൽ സ്‌പോർട്സ് സെന്റർ കോൺഫറൻസ് ഹാളിൽ ജൂൺ 15ന് ചേരും. രാവിലെ 10 മുതൽ ചേരുന്ന സംസ്ഥാന കൺസൾട്ടേഷൻ യോഗത്തിൽ കേരളത്തിലെ വിവിധ കളരിപ്പയറ്റ് സമ്പ്രദായങ്ങളിലെ പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായിരിക്കണമെന്ന് റൂറൽ ആർട്ട് ഹബ്ബ് പ്രോജക്ട് ഓഫീസർ അറിയിച്ചു.
പി.എൻ.എക്‌സ്. 1888/2026
date
- Log in to post comments