Skip to main content

എന്‍.ആര്‍.ഐ   സീറ്റ് പ്രവേശനം

ഐ.എച്ച്.ആര്‍.ഡി.യുടെ   എഞ്ചിനീയറിംഗ് കോളേജുകളിലെ   എന്‍.ആര്‍.ഐ   സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  എറണാകുളം (0484 2575370, 8547005097),   ചെങ്ങന്നൂര്‍ (0479 2454125, 8547005032),  കരുനാഗപ്പള്ളി (0476 2665935, 8547005036)   കല്ലൂപ്പാറ (0469 2678983, 8547005034),   ചേര്‍ത്തല (0478 2553416, 8547005038),   ആറ്റിങ്ങല്‍ (0470 2627400, 8547005037),   കൊട്ടാരക്കര (0474 2453300, 8547005039),   മൂന്നാര്‍ (0486 5232989, 9447570122) എന്നീ എഞ്ചിനീയറിങ് കോളേജുകളിലേക്ക്   https://nri.ihrd.ac.in  മുഖേനയോ അല്ലെങ്കില്‍ ബന്ധപ്പെട്ട കോളേജുകളുടെ വെബ്സൈറ്റ് വഴിയോ അപേക്ഷ  സമര്‍പ്പിക്കണം.  ജൂണ്‍ 15 വൈകിട്ട് നാല് വരെ  അപേക്ഷ സ്വീകരിക്കും.   ഓരോ കോളേജിലേക്കുമുള്ള പ്രവേശനത്തിന് പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.     ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധ രേഖകള്‍, 1,000 രൂപ രജിസ്ട്രേഷന്‍ ഫീസ് (ഓണ്‍ലൈനായോ അല്ലെങ്കില്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയോ) സഹിതം  ജൂണ്‍ 17 വൈകിട്ട് നാലിനകം   പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ സമര്‍പ്പിക്കണം.  വിവരങ്ങള്‍ക്ക്: www.ihrd.ac.in ഫോണ്‍: 8547005000.
 

 

date