Skip to main content

കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു

 

എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിച്ചു. കുളത്തൂപുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനബ ബീവി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വിജിത അധ്യക്ഷയായി. കുളത്തൂപ്പുഴ, ചിതറ ഗ്രാമപഞ്ചായത്തുകളിലെ വിവിധ ഉന്നതികളില്‍ നിന്നായി 50 കുട്ടികള്‍ ക്ലാസില്‍ പങ്കെടുത്തു.  വിവിധ കോഴ്‌സുകള്‍, തൊഴില്‍ സാധ്യതകള്‍ എന്നിവയെ കുറിച്ച്  കരിയര്‍ ഗൈഡന്‍സ് സെല്‍  അധ്യാപകനായ മാത്യു പ്രകാശ് ക്ലാസ് എടുത്തു. വാര്‍ഡ് മെമ്പര്‍മാര്‍, എസ്.ടി അനിമേറ്റമാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date