Skip to main content

സബിൻ സമീദ് പി.ആർ.ഡി. ഡയറക്ടറായി ചുമതലയേറ്റു

സംസ്ഥാന വിവര-പൊതുജനസമ്പർക്ക വകുപ്പ് (ഐ.&പി.ആർ.ഡി.) ഡയറക്ടറായി സബിൻ സമീദ് ചുമതലയേറ്റു. നിലവിൽ ലാൻഡ് ബോർഡ് സെക്രട്ടറിയായും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു വരികയാണ്. ഐ.&പി.ആർ.ഡി. അഡീഷണൽ ഡയറക്ടർ ജനറൽ സരിത കെ.പി.യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പുതിയ ഡയറക്ടറെ സ്വീകരിച്ചു. 2014ൽ ഡെപ്യൂട്ടി കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച സബിൻ സമീദ് കണ്ണൂർകാസർഗോഡ്എറണാകുളംഇടുക്കിപത്തനംതിട്ടകൊല്ലംതിരുവനന്തപുരം ജില്ലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്. 1923/2026

date