Skip to main content

കെ.എഫ്.ആര്‍.ഐയില്‍ പ്രോജക്ട് ഫെല്ലോ/ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തില്‍ (കെ.എഫ്.ആര്‍.ഐ) 2029 മാര്‍ച്ച് മൂന്ന് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പ്രൊജക്ടില്‍ താത്കാലിക നിയമനം നടത്തുന്നു. 'റിസോഴ്‌സ് എന്‍ഹാന്‍സ്‌മെന്റ് ആന്റ് കപ്പാസിറ്റി ബില്‍ഡിംഗ് ത്രൂ മോഡേണൈസേഷന്‍ ഓഫ് ദി പ്രൊഡക്ഷന്‍, പ്രൊഡക്ട്‌സ് ആന്റ് മാര്‍ക്കറ്റിംഗ് ഫോര്‍ എന്‍ഷൂറിംഗ് ലൈവ്‌ലിഹുഡ് സെക്യൂരിറ്റി ഓഫ് ദി ട്രഡീഷണല്‍ ബാംബൂ വര്‍ക്കിംഗ് കമ്മ്യൂണിറ്റി ഓഫ് ദി പാലക്കാട് ഡിസ്ട്രിക്റ്റ്' -ല്‍ പ്രൊജക്റ്റ് ഫെല്ലോ അല്ലെങ്കില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയിലേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 18 ന് രാവിലെ പത്തിന് തൃശ്ശൂര്‍ പീച്ചയിലുള്ള കെ.എഫ്.ആര്‍.ഐയുടെ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ്: www.kfri.res.in
 

date